banner

സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഇരുപത്തിയഞ്ചുകാരൻ മരിച്ചു

സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ആലപ്പുഴ കായംകുളം സ്വദേശി മരിച്ചു. വരമ്ബത്തു വീട്ടില്‍ ആഷിഖ് (25) ആണ് മരിച്ചത്. കൂട്ടുകാരുമൊപ്പം റിയാദ്​ എക്‌സിറ്റ് ഒമ്ബതിലെ വിനോദ കേ​ന്ദ്രത്തിലെ (ഇസ്തിറാഹ) സ്വിമ്മിങ്​ പൂളില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൂന്നര വര്‍ഷമായി സൗദിയിലുള്ള ആഷിഖ് ഒന്നര വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയത്. അല്‍ ഫുര്‍സന്‍ കമ്ബനിയിലെ ജീവനക്കാരാനായിരുന്നു. അവിവാഹിതനാണ്. പിതാവ്: മുഹമ്മദ്‌ സഫീര്‍. മാതാവ്: സജി മോള്‍. സഹോദരി: ഫാത്തിമ. മൃതദേഹം ആസ്​റ്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

0 Comments