തിരുവനന്തപുരം : കാട്ടുപന്നിയിടിച്ച് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് മാരക പരിക്ക്. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനായ കെ എ ഗോപകുമാരന്‍ നായര്‍ക്കാണ്(52) പാലോട് വെച്ച് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍ പോകവെയായിരുന്നു അപകടം. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ ഗോപകുമാരന്റെ കൈക്കും കാലിനും തലക്കും പരിക്കേറ്റു. ബൈക്കില്‍ പോകുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടി ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട് അബോധാവസ്ഥായില്‍ കിടന്നിരുന്ന ഇയാളുടെ അഞ്ചരപ്പവൻ തൂക്കം വരുന്ന സ്വര്‍ണമാലയും നഷ്ടമായി. പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
0 Comments