banner

പൊലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറി നിയമ വിദ്യാർഥിനി മരിച്ചു, മരിച്ചത് ഇരുപത്തിയൊന്നുകാരി

സുബിൽ കുമാർ 

പോത്തൻകോട് : പോലീസ് ജീപ്പ് കാറിലിടിച്ച് നിയമവിദ്യാര്ത്ഥിനി മരിച്ചു. ദേശീയപാതയിൽ കോരാണി കാരിക്കുഴി വളവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറുകയായിരുന്നു. കൊല്ലം ആശ്രാമം സ്വദേശിനി അനൈന (21) യാണു മരിച്ചത്.

ശ്രീകാര്യം ചെക്കാലമുക്ക് വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുകയാണ് ഇവർ. തിരുവനന്തപുരം ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്. അംജദിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് കുടുംബം കാറിൽ കൊല്ലത്തേക്കു പോകുകയായിരുന്നു.സഹോദരൻ അംജദിൻറെ പരിക്ക് ഗുരുതരമാണ്. അപകടത്തി‍ൽ പരിക്കേറ്റ പോലീസ് ഡ്രൈവർ അഹമ്മദിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലും എ.എസ്.ഐ. ഷജീറിനെ ചിറയിൻകീഴ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

إرسال تعليق

0 تعليقات