banner

ഗര്‍ഭിണിയായ മുപ്പതുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ മാടവന കാട്ടാകുളം പഴുപറമ്ബില്‍ സനലിന്റെ ഭാര്യ ഗീതു (30) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഗീതുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തി. കുട്ടിക്ക് വളര്‍ച്ച കുറവെന്ന് സ്കാന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

إرسال تعليق

0 تعليقات