Latest Posts

കൊല്ലത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

കടയ്ക്കൽ : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. സി.പി.ഐ നെടുമൺപുരം ബ്രാഞ്ച് സെക്രട്ടറി കോട്ടപ്പുറം നോമിവിലാസത്തിൽ മധുസൂദനൻ (60) ആണ് മരിച്ചത്. കടയ്ക്കൽ -മടത്തറ റോഡിൽ ചന്തമുക്ക് ഇന്ദിര പാർക്കിന് സമീപം രാവിലെ രാവിലെ പത്തിനായിരുന്നു അപകടം. ചന്തമുക്കിൽ നിന്നും ടൗണിലേക്ക് വന്ന സ്കൂട്ടറും മടത്തറയിലേക്ക് പോവുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മധുസൂദനനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘപരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബീനകുമാരി. മക്കൾ: നോമി, നിമ. മരുമക്കൾ: സാബുദാസ്, അനീഷ്. സംസ്കാരം ചൊവ്വാഴ്ച്ച വീട്ടുവളപ്പിൽ

0 Comments

Headline