കൊല്ലം / പുനലൂർ : സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി കൊന്നു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. തെന്മല സ്വദേശി അരുൺ കുമാറാണ് വെട്ടേറ്റു മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന വിപിനും വെട്ടേറ്റിട്ടുണ്ട് ഇയാളുടെ നില ഗുരുതരമാണ്. മറ്റൊരു പ്രതി ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് വിശ്വാസയോഗ്യമായ വ്യത്തങ്ങളിൽ നിന്നും അറിയുന്നതിങ്ങനെ......
വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം പ്രതിയായ ആര്യങ്കാവ് സ്വദേശി വിപിൻ രാജും, ശ്യാമും കാറിൽ തെന്മലയിലെത്തിയ ശേഷം മരിച്ച അരുണിൻ്റെ വീട്ടിലെത്തി സംസാരിക്കാനായി വിളിച്ചിറക്കുകയായിരുന്നു തുടർന്ന് വക്കേറ്റമുണ്ടാവുകയും പരസ്പര ആക്രമണത്തിലേക്ക് കലാശിച്ചതായും പറയപ്പെടുന്നു. വെട്ടേറ്റ അരുൺകുമാറിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കുവാനായില്ല.
പ്രതിക്കും വെട്ടേറ്റിട്ടുണ്ട് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനുമാനിക്കുന്നു. തെന്മല പൊലീസ് സ്ഥിതിഗതികൾ അന്വേഷിക്കുന്നു, സംഘം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി മേൽനടപടികൾ സ്വീകരിക്കുന്നു.
0 Comments