banner

ഉറങ്ങികിടന്ന രണ്ടര മാസം പ്രായമുളള നവജാത ശിശുമരിച്ചു, സംഭവം കൊല്ലത്ത്

കൊല്ലം : രാത്രി അമ്മയോടൊപ്പം ഉറങ്ങികിടന്ന രണ്ടര മാസം പ്രായമുളള നവജാത ശിശുമരിച്ചു. ഏറം തുണ്ടുവിള വീട്ടിൽ അനന്ദു ജ്യോസി ദമ്പതികളുടെ രണ്ടര മാസം പ്രായമുളള നന്ദികേശുവാണ് മരിച്ചത്.

രാത്രി അമ്മ ജോസിയോടൊപ്പം കട്ടിലിൽ കിടന്നുറങ്ങിയ കുഞ്ഞിന് പുലർച്ചെ 3.30 ഓടുകൂടി മൂക്കിൽ നിന്ന് രക്തം വരുന്നതായി ശ്രദ്ധയിൽപ്പെട്ടു  പരിശോധിച്ചപ്പോൾ കുഞ്ഞിന് ചലനവുമില്ലായിരുന്നു തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കൊല്ലം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ അനന്ദുവിൻ്റെ ഏക മകനാണ് നന്ദികേശു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം മാത്രമേ ആയിട്ടുള്ളു.

إرسال تعليق

0 تعليقات