Latest Posts

വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ കൊല്ലം സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചു

കൊല്ലം / ഒയൂർ : പകൽകുറി,ആറയിൽ സ്വദേശി അഖിൽ പ്രകാശ് ആണ് തൂങ്ങി മരിച്ചത്.അബുദാബി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വെയർ ഹൗസ് ജീവനക്കാരനായിരുന്നു.ഒരു മാസം മുൻപായിരുന്നു അവധിക്ക് എത്തിയത്.ബ്രെയിൻ ട്യൂമറിന് ചികിത്സയിൽ ആയിരുന്നു.കഴിഞ്ഞ ദിവസം നാലു മണി വരെ ഫേസ്ബുക്കിൽ സജീവമായിരുന്നു അഖിൽ. തിരുവനന്തപുരം ശ്രീ ചിത്രയിലെ ട്രീറ്റ്മെന്റിനെ തുടർന്ന് രോഗം ഭേദമായെങ്കിലും തിരിച്ചു ജോലി സ്ഥലത്തേക്ക് പോകാൻ കഴിയാത്തതിൽ കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു അഖിൽ എന്നറിയുന്നു.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.അഖിലിന്റെ മരണത്തിൽ അബുദാബി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ അനുശോചനം അറിയിച്ചു

0 Comments

Headline