Latest Posts

കാമുകൻ്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, മരണം ചികിത്സയിലിരിക്കെ

കുട്ടനാട് : പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആത്മഹത്യയ്ക്ക് ശ്രമിച്ച ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതി ബംഗാളില്‍ നഴ്‌സായിരുന്നു. സഹപ്രവര്‍ത്തകനും നെടുമുടി സ്വദേശിയുമായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം സഹോദരനൊപ്പം ഷോപ്പിങ്ങിനിറങ്ങിയ യുവതി, വീട്ടിലേക്ക് തിരിച്ചുപോകാന്‍ നോക്കവേ മരുന്ന് വാങ്ങാന്‍ മറന്നെന്നും പറഞ്ഞ് തിരിച്ചുപോയി.

ഏറെ നേരം കാത്തിരുന്നിട്ടും സഹോദരിയെ കാണാതായതോടെ യുവാവ് പൊലീസില്‍ വിവരമറിയിച്ചു. ഈ സമയം കാമുകന്റെ വീട്ടിലെത്തിയ യുവതി ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

0 Comments

Headline