സുബിൽ കുമാർ
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മൂന്നാര്‍ വീണ്ടും സഞ്ചാരികളാല്‍ നിറഞ്ഞു. ഓണാവധി ആഘോഷിക്കാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിലായി മൂന്നാറിലേക്കെത്തിയത്.അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി ഈ തിരക്ക് തുടരുമെന്നു അവിടെ കച്ചവടം നടത്തുന്ന സെൽവരാജ് പറഞ്ഞു.
കൊവിഡ് ആശങ്കയെ തുടര്‍ന്ന് മാസങ്ങളായി വരുമാനം നിലച്ചിരുന്ന വഴിയോര കച്ചവടക്കാര്‍ക്കുള്‍പ്പെടെ സഞ്ചാരികളുടെ വരവ് നേരിയ പ്രതീക്ഷനല്‍കുന്നതാണ്
രാജമലയിലും വിവിധ ടൂറിസം പോയന്റുകളിലും സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. മാങ്കുളം, മറയൂര്‍, വട്ടവട തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. 2018ലെ പ്രളയം മുതല്‍ സഞ്ചാരികള്‍ മൂന്നാറിലേക്കെത്തുന്നത് കുറവായിരുന്നു. ഇത്തവണ ഓണക്കാലത്തുണ്ടായ തെളിഞ്ഞ അന്തരീക്ഷം സഞ്ചാരികള്‍ കൂടുതലായി എത്താന്‍ ഇടയാക്കിയിട്ടുണ്ട്
0 Comments