Latest Posts

"ഇത്രയും കാലം ബാഴ്സലോണയില്‍ കളിച്ചിട്ടും യാത്ര പറയാന്‍ ഞാൻ തയ്യാറായിരുന്നില്ല"; വികാരാധീതനായി മെസി

ലയണല്‍ മെസ്സി ബാഴ്സലോണയോട് യാത്ര പറഞ്ഞു. ബാഴ്സലോണയില്‍ മെസ്സി തന്റെ അവസാന പത്ര സമ്മേളനം നടത്തി.വികാരാധീതനായ മെസ്സി താന്‍ ഇത്രയും വര്‍ഷം ബാഴ്സലോണയില്‍ കളിച്ചിട്ടും യാത്ര പറയാന്‍ തയ്യാറായിരുന്നില്ല എന്ന് മെസ്സി പറഞ്ഞു. തന്റെ ജീവിതം മുഴുവന്‍ ഇവിടെ ആയിരുന്നു എന്നും അവസാന 21 കൊല്ലം തനിക്ക് ബാഴ്സലോണ വീടായിരുന്നു എന്നും മെസ്സി പറഞ്ഞു. കഴിഞ്ഞ സീസണില്‍ താന്‍ ക്ലബ് വിടാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇത്തവണ ബാഴ്സലോണയില്‍ തുടരാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ കാര്യങ്ങള്‍ എല്ലാം അപ്രതീക്ഷിതമായി മാറിമറിയുകയായിരുന്നുവെന്ന് മെസ്സി പറഞ്ഞു.

0 Comments

Headline