banner

ദേശീയ ധനസമ്പാദന പദ്ധതിക്കെതിരായ അഴിമതി ആരോപണം, അടിസ്ഥാന രഹിതമെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: ദേശീയ ധനസമ്പാദന പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പദ്ധതിക്കെതിരെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കാപട്യം നിറഞ്ഞതാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

കാപട്യത്തിൽ ആരംഭിച്ച് അഹങ്കാരത്തിലൂടെ കടന്നുപോയി അവഹേളനത്തിൽ അവസാനിക്കുന്നതാണ് രാഹുലിന്റെ രാഷ്‌ട്രീയം മഹാരാഷ്‌ട്രയിൽ മുംബൈ – പൂനെ അതിവേഗ ഹൈവേയിൽ നിന്ന് ധനസമ്പാദന പദ്ധതിയിലൂടെ കോൺഗ്രസ് സർക്കാർ 8000 കോടി രൂപ സമാഹരിച്ചു.

ഇതിൽ രാഹുൽ നിലപാട്‌വ്യക്തമാക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ഈ നടപടിയിലൂടെ സംസ്ഥാനത്തെ കോൺഗ്രസ് വിൽപന നടത്തുകയായിരുന്നോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ദേശീയ ധനസമ്പാദന പദ്ധതി (നാഷണൽ മൊണെറ്റൈസേഷൻ പൈപ് ലൈൻ) പ്രഖ്യാപിച്ചത്. കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് 6 ലക്ഷം കോടിരൂപ സമാഹരിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.

ഇതിനെതിരെയാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നത്. കേന്ദ്രസർക്കാർ അഴിമതി നടത്താനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നായിരുന്നു രാഹുലിന്റെ വിമർശനം.

Post a Comment

0 Comments