banner

എംഎം നസീറും, ഷാനവാസ് ഖാനും ചിത്രത്തിലേയില്ല; കൊല്ലത്ത് ഡി.സി.സി പ്രസിഡൻ്റായി രാജേന്ദ്രപ്രസാദ്

എംഎം നസീർ, ഷാനവാസ് ഖാൻ, പി. രാജേന്ദ്രപ്രസാദ്

കൊല്ലം : മാസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഡിസിസി പ്രസിഡൻ്റ്മാരുടെ അന്തിമപട്ടിക കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ പുറത്തുവിട്ടു. മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ ചേരി യുദ്ധങ്ങൾക്ക് അന്തിമവാക്കായി കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരുടെ പട്ടികയിൽ പ്രവചനങ്ങൾ ഫലിച്ചില്ല. കൊല്ലത്ത് നിന്ന് പരിഗണിക്കപ്പെടുന്നവരായി സൂചന ലഭിച്ച എംഎം നസീറും, ഷാനവാസ് ഖാനും പരാമർശം പോലും ലഭിക്കാതെ പുറത്താകുകയായിരുന്നു. ഒരു ഘട്ടത്തിൽ ഇരുവർക്കുമായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആശംസകളും നിറഞ്ഞു നിന്നിരുന്നു. ഇരുവരും അണികളുടെ ഇടയിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരായിരുന്നെന്നും എങ്കിലും പാർട്ടിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും അണികളിൽ ചിലർ വ്യക്തമാക്കി.

പി. രാജേന്ദ്രപ്രസാദിൻ്റെ പേര് നിർദേശിച്ച കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെ പരസ്യമായ പോസ്റ്റർ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. ഇതവഗണിച്ചാണ് പാർട്ടി തീരുമാനത്തെ അണികൾക്കിടയിൽ പൂർണ്ണമായും പ്രതിഷ്ഠിച്ചത്.  കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി.രാജേന്ദ്രപ്രസാദിന്റെ പേരിൽ നേതാക്കന്മാർക്കിടയിൽ അത്യപ്തി ഉണ്ടാക്കിയിരുന്നില്ല, സംഘടനാ പാഠവം ആവോളം ഉൾക്കൊണ്ട നേതാവെന്ന നിലയിൽ അദ്ദേഹത്തിന് ജില്ലാ കോൺഗ്രസ്സ് പാർട്ടിയെ പഴയതിനെക്കാൾ ശക്തിയായി നയിക്കാൻ കഴിയുമെന്നുള്ളത് തന്നെയാണ് അണികൾക്കിടയിലുള്ള പ്രതീക്ഷ. അധ്യാപകനായിരുന്ന അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനം തികച്ചും വൈകി പോയി എന്നതാണ് ഒരു പക്ഷത്തിൻ്റെ വിലയിരുത്തൽ. 

Post a Comment

0 Comments