banner

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്; ആംബുലന്‍സ് ഡ്രെെവര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ആംബുലന്‍ ഡ്രെെവര്‍ അറസ്റ്റില്‍. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് പിടിയിലായത്. ഇയാളുടെ പേരില്‍ പോക്സോ കേസുളെണ്ടെന്ന് പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതിയെ പീഢിപ്പിച്ചെന്നാണ് കേസ്. 

ജൂലൈ 30 നായിരുന്നു സംഭവം. ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു. തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങള്‍ കീറയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ച വാർഡിലുളളവർ ഡോക്ടർമാരെ വിവരം അറിയിക്കുക ആയിരുന്നു. തുടര്‍ന്ന് മെഡിക്കൽ കോളജ് പൊലീസെത്തി യുവതിയെ എസ്എടിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ ലൈഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

Post a Comment

0 Comments