Latest Posts

കൊല്ലത്ത് ബൈക്കിലേക്ക് ലോറിയിടിച്ചുകയറി പതിനെട്ടുകാരൻ മരിച്ചു

കേരളപുരം : ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. ഇടവട്ടം പുത്തൻവിളവീട്ടിൽ അബ്ദുൽ റഷീദി (അന്തിർ)ന്റെയും ഷീജയുടെയും മകൻ മുഹമ്മദ് ഷിനാസ് (18)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ന് കരിക്കോട് ടികെഎം എൻജിനിയറിങ് കോളേജിന് സമീപം ഷിനാസ് സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന ടെമ്പോ ലോറി ഇടിക്കുകയായിരുന്നു. 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിനാസിനെ മേവറത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറിന് മരിച്ചു.

മൃതദേഹം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പകൽ രണ്ടിന് ചുഴുവൻചിറ മുസ്ലിം ജമാഅത്തിൽ ഖബറടക്കും. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. അച്ഛൻ അബ്ദുൽ റഷീദ് ഓട്ടോ ഡ്രൈവറാണ്. അമ്മ ഷീജ ഇളമ്പള്ളൂർ കാഷ്യൂ കോർപറേഷൻ ഫാക്ടറി തൊഴിലാളിയാണ്. സഹോദരൻ : മുഹമ്മദ് ബിലാൽ (വിദ്യാർഥി).

0 Comments

Headline