Latest Posts

ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു

ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വയനാട്ടിൽ  ഒരാള്‍ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി സ്വദേശി കവളമാക്കല്‍ സജിയാണ് കൊല്ലപെട്ടത്. സംഘർഷത്തിൽ അക്രമിക്കും പരിക്കേറ്റിട്ടുണ്ട് ഇയാളെ  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വയനാട്ടിൽ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു.അമ്പത് വയസ്സുകാരനായ കവളമാക്കല്‍ സജി, ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് എന്നിവർ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പിരിഞ്ഞ ഇരുവരും രാത്രി പത്തരയോടെ വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിട്ടു. വാക്കുതർക്കത്തെ തുടര്‍ന്നാരംഭിച്ച സംഘർഷം കനത്തതോടെ, ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ്, സജിയുടെ കൈക്ക് വെട്ടുകയായിരുന്നു.

കൈക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. സംഘർഷത്തിനിടെ പരിക്കേറ്റ അഭിലാഷും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

0 Comments

Headline