banner

അഷ്ടമുടിക്കായലിന് പുതുജീവൻ ലഭിച്ചേക്കും?; അണിയറയിൽ ഒരുങ്ങുന്നത് ദേശിഗനാടിൻ്റെ ചിരകാല സ്വപ്നം.

കൊല്ലം : അഷ്ടമുടിക്കായലിന് പുതുജീവൻ ലഭിച്ചേക്കും, ജില്ലാഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പദ്ധതി രൂപീകരിക്കും. ഇതിനായി  ജില്ലയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നില്ക്കുന്ന കോർപ്പറേഷൻ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച യോഗം കൂടും. പ്രാഥമിക യോഗത്തിൽ പദ്ധതിക്കുള്ള മാസ്റ്റര്‍ പ്ലാൻ സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യുമെന്നതാണ് വിവരം. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, ക്ഷീരവികസന വകുപ്പ് & മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജില്ലയിലെ  എം.പിമാരായ  എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാര്‍ 12 പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാലിന്യം സർവ്വത്ര മാലിന്യം, വാർത്തയ്ക്ക് പഞ്ഞമില്ല!

ആശുപത്രി മാലിന്യത്തിന് പുറമെ കക്കൂസ്, പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നതായി പരാതിയുണ്ട്. മാലിന്യങ്ങള്‍ കാരണം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെട്ടതു കാരണം ദേശാടന പക്ഷികള്‍ വരാതെയായി. പരിസ്ഥിതി മലിനീകരണം കണ്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുയും ചെയ്യുന്നത് വളരെയധികം വിമർശനത്തിന് വഴിയൊരുക്കുന്ന സംഗതി.

Post a Comment

0 Comments