banner

സംവിധാന സഹായി ജയ്‌ന്‍ കൃഷ്‌ണ അന്തരിച്ചു, ഏറ്റവും പുതിയ ചിത്രം 'ആറാട്ട്'

കൊച്ചി : മോഹന്‍ലാലിൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘ആറാട്ട്’ൻ്റെ ചീഫ് അസോസിയേ‌റ്റ് ഡയറക്‌ടറും മലയാള സിനിമാ രംഗത്തെ മുന്‍നിര സംവിധാന സഹായിയുമായ ജയ്ന്‍ കൃഷ്ണ (45) അന്തരിച്ചു. ഹൃദയസ്‌തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ബി.ഉണ്ണികൃഷ്‌ണന്‍, അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര ഉള്‍പ്പടെ വിവിധ സംവിധായകരുടെ അസോസിയേറ്റായും ചീഫ് അസോസിയേറ്റായും പ്രവര്‍ത്തിച്ചയാളാണ് ജയ്ന്‍ കൃഷ്ണ. പി.ജയകുമാര്‍ എന്നതാണ് ശരിയായ പേര്. പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്. 

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു ജയ്ന്‍ കൃഷ്ണ.

إرسال تعليق

0 تعليقات