Latest Posts

പട്ടാപ്പകൽ യുവതിയെ കടന്നുപിടിക്കാൻ ശ്രമം; കുതറി മാറി അക്രമിയെ തള്ളിയിട്ട ശേഷം സ്‌കൂട്ടർ പൊക്കി ഓടയിലിട്ട് യുവതി

ഗുവാഹട്ടി : പട്ടാപ്പകൽ സ്‌കൂട്ടറിലെത്തി കടന്നുപിടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി യുവതി. അസമിലെ ഗുവാഹട്ടിയിലെ രുഗ്മിണി നഗർ തെരുവിലാണ് സംഭവം. പകൽ നടന്നുപോവുകയായിരുന്ന യുവതിയെ പുറകേയെത്തി ശല്യം ചെയ്തയാളെയാണ് ഭാവന കശ്യപെന്ന യുവതി ഒറ്റയ്ക്ക് നേരിട്ടത്. അക്രമിയുടെ പേരും ചിത്രവുമടക്കം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് മാദ്ധ്യമ ശ്രദ്ധനേടിയത്.

സ്‌കൂട്ടർ കുറുകെ നിർത്തി യുവതിയോട് ആദ്യം യുവാവ് വഴി ചോദിച്ചു. സ്ഥലമറിയില്ലെന്ന പറഞ്ഞതോടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ കയറിപിടിക്കുകയും ചെയ്‌തെന്നാണ് യുവതി പറയുന്നത്.
ഒരു നിമിഷം പകച്ചുപോയെങ്കിലും ഉടൻ പ്രതികരിക്കാനായെന്നും യുവതി പറഞ്ഞു. ശല്യപ്പെടുത്തിയ ശേഷം സ്‌കൂട്ടറോടിച്ച് പോകാനൊരുങ്ങവേയാണ് പെൺകുട്ടി പ്രതികരിച്ചത്.

വാഹനത്തിന്റെ പുറകിൽ കയറിപിടിച്ച പെൺകുട്ടി സ്‌കൂട്ടിയുടെ പുറകുവശം ഉയർത്തിപ്പിടിച്ചു. തുടർന്ന് സർവ്വശക്തിയുമെടുത്ത് സ്‌കൂട്ടി തൂക്കിയെടുത്ത് വശത്തുള്ള ഓടയിലേക്ക് ഇട്ടു. വാഹനമടക്കം നിലത്തുവീണ അക്രമി തുടർന്ന് വണ്ടിയെടുത്ത് പോയെങ്കിലും ഫേസ്ബുക്ക് വീഡിയോ കണ്ട പോലീസ് സ്വയം കേസ്സെടുക്കുകയായിരുന്നു.

0 Comments

Headline