banner

മദ്യപാനം ചോദ്യം ചെയ്ത വയോധികനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം : വർക്​ഷോപ്പിന് സമീപമിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത മേശിരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ കൊല്ലം ഈസ്​റ്റ്​ പോലീസ്​ അറസ്​റ്റ്​​ ചെയ്തു. കൊച്ചുപിലാംമൂടിന് സമീപം വർക്ക്ഷോപ്പ് നടത്തുന്ന കൊല്ലം താമരക്കുളം സ്വദേശി തമ്പിയെ ആണ് ബിയർ കുപ്പി വച്ച് തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചത്. വയറ്റിൽ ആഴത്തിൽ കുത്തേറ്റ് ഗുരുതരാവസ്​ഥയിലായ തമ്പിയെ ജില്ല ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുത്തിയതിന് ശേഷം സമീപത്തെ കാടുപിടിച്ച സ്​ഥലത്ത് ഒളിച്ചിരുന്ന പെരുമ്പുഴ മാടൻവിള പുത്തൻ വീട്ടിൽ ബിജുവിനെ (43) പോലീസ്​ പിടികൂടി. ഈസ്​റ്റ്​ ഇൻസ്​പെക്ടർ ആർ. രതീഷ്, എസ്.ഐ ദിൽജിത്ത്, സി.പി.ഒമാരായ സുനിൽ, രമേശ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments