Latest Posts

എ വി ഗോപിനാഥ് രാജിവച്ചു, ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലെന്ന് പ്രതികരണം

പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. വികാരാധീനനായി ആണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്.

എന്നും പാര്‍ട്ടിക്കുളളിൽ ഏതാവശ്യത്തിലും നിലകൊണ്ട ആളാണ് താനെന്നും പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടത്തുന്നതിനെക്കാള്‍ ഉപരിയായി എവിടെയെങ്കിലും വച്ച് ഇതവസാനിപ്പിക്കണമെന്ന് കരുതുകയാണെന്നും പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നും തന്റെയൊപ്പമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ എന്നും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ഈശ്വരനെക്കാള്‍ വലുതായി ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളാണ് ലീഡര്‍. ഒപ്പം നിന്ന എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നെന്നും എ വി ഗോപിനാഥ് പറഞ്ഞു.

0 Comments

Headline