banner

ബാറ്റയുടെ ഓഹരിമൂല്യം ഇരട്ടിയായി, ഇടവേളയ്ക്ക് ശേഷം കുതിച്ചു കയറ്റം

കൊറോണ രോഗവ്യാപനവും രണ്ടാം തരംഗവും ഉലച്ച ഇന്ത്യന്‍ ചെരുപ്പ് വിപണി വീണ്ടും കൈയ്യടക്കി ബാറ്റ ഇന്ത്യ. കമ്പനി ഓഹരി വില 5.32 ശതമാനം ഉയര്‍ന്ന് 1,754.80 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തേക്കാള്‍ ഇരട്ടി വരുമാനമാണ് ബാറ്റ ഇന്ത്യക്ക് ഈ മാസം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 135 കോടിയായിരുന്ന വരുമാനം ഇക്കുറി 267 കോടിയിലേക്കെത്തിതി.

ഡിജിറ്റല്‍ സേവനങ്ങളിലൂടെയുള്ള വില്‍പ്പന ഈ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ മൊത്തം വില്‍പ്പനയുടെ 15 ശതമാനം ഓണ്‍ലൈനിലൂടെയാണെന്ന് ബാറ്റ ഇന്ത്യ പറഞ്ഞു.

ജൂണ്‍ ആദ്യ ആഴ്ചകളില്‍ ഓഹരി മൂല്യം കുറഞ്ഞ് കമ്പനിയുടെ നഷ്ടം 69.47 കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 101 കോടിയായിരുന്നു നഷ്ടം.

കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗവും ലോക്ക്ഡൗണുകളും കാരണം ബാറ്റ ഇന്ത്യയുടെ റീട്ടെയ്ല്‍ ഔട്ട്‌ലൈറ്റ് വില്‍പ്പന കുറഞ്ഞിരുന്നു.

എന്നിരുന്നാലും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള വില്‍പ്പന ശക്തമായി തുടരുകയാണെന്നും നിയന്ത്രണങ്ങള്‍ക്കിടയിലും ഉയര്‍ച്ചയുണ്ടായതായും ബാറ്റ ഇന്ത്യ കൂട്ടിചേര്‍ത്തു.

3-5 നഗരങ്ങളില്‍ ഫ്രാഞ്ചൈസി റൂട്ടിലൂടെ റീട്ടെയ്ല്‍ വിപുലീകരണ പ്രവര്‍ത്തനം ബാറ്റ ഇന്ത്യ തുടരുന്നുണ്ട്. ആദ്യ പാദത്തില്‍ കമ്പനി ഏഴ് പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറക്കുകയും മൊത്തം സ്റ്റോറുകളുടെ എണ്ണം 234 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.

إرسال تعليق

0 تعليقات