തേവള്ളി : മിൽമ ഡയറിയിൽ ഡ്രൈവറുടെ തസ്തികയിലേക്ക് അഭിമുഖത്തിന് എത്തിയത് നിരവധി പേർ. തസ്തികയിലേക്ക് ഒഴിവ് ഒരെണ്ണം മാത്രമാണ്. കൊല്ലം, തേവള്ളിയിലെ മിൽമാ ഡയറിയിലാണ് ആയിരക്കണക്കിനാളുകൾ ക്രമാതീതമായി തടിച്ചുകൂടിയത്.
കൊവിഡിൻ്റെ സാഹചര്യം അതിരൂക്ഷമായി നിലനില്ക്കുന്ന കൊല്ലം കോർപ്പറേഷൻ പരിധിയിൽ, അധികാരികളുടെ കൺമുന്നിലാണ് ഇത്തരത്തിലുള്ള പ്രോട്ടോകോൾ ലംഘനം നടക്കുന്നത്. സംഭവത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയതായാണ് സൂചന.
0 تعليقات