banner

വിഖ്യാത ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു

ലഗാന്‍, ദില്‍സേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ അനുപം ശ്യാം അന്തരിച്ചു. വൃക്ക അണുബാധയെ തുടന്ന് മുംബൈ സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെ തിങ്കളാഴ്ചയാണ് മരണം. ഓസ്‌കാര്‍ ചിത്രം സ്ലം ഡോഗ് മില്ല്യണയര്‍’, ബാന്‍ഡിറ്റ് ക്യൂന്‍, സത്യതുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍യാണ് അനുപം ശ്യാമിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. മന്‍ കീ ആവാസ് പ്രതിഗ്യയെന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് 63കാരനായ അനുപം ശ്രദ്ധേയനാകുന്നത്. ഇതിന്‍രെ രണ്ടാം സീസണ്‍ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിത മരണം.

നാലുദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നേരത്തേയും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. 

Post a Comment

0 Comments