banner

ഐപിഎല്ലിൽ നിന്ന് ബട്ലർ പിന്മാറി, രാജസ്ഥാന് അപ്രതീക്ഷിത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ രണ്ടാം ഘട്ടം അടുത്ത മാസം യു.എ.ഇയിൽ തുടങ്ങാനിരിക്കെ രാജസ്ഥാൻ റോയൽസിന് തിരിച്ചടിയായി സൂപ്പർതാരം ജോസ് ബട്ലറിന്റെ പിന്മാറ്റം. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരിക്കുന്നതിനാലാണ് ബട്ലർ ഐ.പി.എല്ലിൽ നിന്ന് പിന്മാറിയത്. ടീം ഇക്കാര്യം അറിയിച്ചു.

ഇം​ഗ്ലീഷ് താരമായ ബട്ലർ ഐ.പി.എല്ലിൽ രാജസ്ഥാൻ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു. നേരത്തെ ഐ.പി.എൽ ആദ്യഘട്ടം ഇന്ത്യയിൽ നടന്നപ്പോൾ മികച്ച പ്രകടനം ബട്ലർ പുറത്തെടുത്തിരുന്നു. ഒരു സെഞ്ച്വറിയും ബട്ലറിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഐ.പി.എല്ലിൽ ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ മുന്നെണ്ണത്തിൽ മാത്രമാണ് രാജസ്ഥാൻ വിജയിച്ചത്. നാലിൽ തോറ്റ അവരുടെ പ്ലേ ഓഫ് സാധ്യതകൾ മങ്ങുകയാണ്. ഇതിനിടെയാണ് ബട്ലറിന്റെ പിന്മാറ്റം.

അതേസമയം ബട്ലറിന് പകരമനായി ന്യൂസിലനൻഡ് താരം ​ഗ്ലെൻ ഫിലിപ്സ് രാജസ്ഥാൻ ടീമിന്റെ ഭാ​ഗമായി. സമീപകാലത്തായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ​ഗ്ലെൻ, കിവീസിന്റെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിലും ഇടം പിടിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات