Latest Posts

ആളൊഴിഞ്ഞ പുരയിടത്തിൽ കഞ്ചാവ് പൊതികളും സിറിഞ്ചും; സംഭവം കൊല്ലത്ത്

പള്ളിമുക്ക് : കൊല്ലത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ കഞ്ചാവ് പൊതികൾ കണ്ടെത്തി. പഴയാറ്റംകുഴി ചകിരിക്കട റോഡിൽ താജ് ഓഡിറ്റോറിയം മുൻവശത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നാണ് കഞ്ചാവ് പൊതികളും സിറിഞ്ചും കണ്ടെത്തിയത്. 

സ്ഥലം കുറച്ച് നാളായി കാട് കയറി കിടക്കുകയായിരുന്നു തുടർന്ന് വ്യത്തിയാക്കാനായിയെത്തിയ തൊഴിലാളികളാണ് കഞ്ചാവ് പൊതികളും സിറിഞ്ചും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സാമൂഹിക വിരുദ്ധരുടെയും ലഹരി സംഘങ്ങളുടെയും താവളമാണ് ഈ പുരയിടമെന്ന് ചിലർ അഭിപ്രായപ്പെട്ടു, പ്രായപൂർത്തിയാകാത്തവരുൾപ്പെടുന്ന സംഘം ഇവിടുത്തെ നിത്യസന്ദർശകരാണ്.  

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ടി.രാജീവിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്കോഡ് സംഘം സ്ഥലത്തെത്തി പരിശോധിച്ച ശേഷം പൊതികളിലുണ്ടായിരുന്നത് കഞ്ചാവ് തന്നെയെന്ന് സ്ഥിരീകരിച്ചു, ഇരവിപുരം പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

0 Comments

Headline