Latest Posts

വീടിന്‍റെ ടെറസിൽ കഞ്ചാവ് വളർത്തൽ; പത്തൊൻപത്കാരൻ അറസ്റ്റിൽ, സംഭവം കൊല്ലത്ത്

കുന്നിക്കോട് : വീടിന്റെ ടെറസിന് മുകളിൽ ചെടി ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്നതായി കുന്നിക്കോട് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തൊൻപത്കാരൻ പിടിയിൽ

തലവൂർ വില്ലേജിൽ, കൂര സ്വദേശിയായ റൊജൻ രാജനാണ് അറസ്റ്റിലായത്. കുന്നിക്കോട് പോലീസ് നടത്തിയ തിരച്ചിലിൽ വീടിന്റെ ടറസിനുമുകളിൽ ചെടി ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്നതായി കണ്ടെത്തുകയായിരുന്നു. കുന്നിക്കോട് സ്റ്റേഷൻ എസ്.ഐ ജിനു ജെ.യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

0 Comments

Headline