banner

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് കോടതി

സീറോ മലബാര്‍ സഭയുടെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് ഹര്‍ജികളാണ് ആലഞ്ചേരി നല്‍കിയിരുന്നത്. ഈ ആറു ഹര്‍ജികളും ഹൈക്കോടതി തള്ളി. 

ഇതോടൊപ്പം ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് സഭ നടത്തിയ ഇടപാടുകളില്‍ വന്‍ നികുതി വെട്ടിപ്പും നടന്നതായി വിവരം പുറത്തു വന്നു. മൂന്നു കോടിയിലേറെ തുക നികുതിയായി അടയ്ക്കണമെന്ന നോട്ടീസ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇടപാടുകളില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ഇന്‍കംടാക്സിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 

ഭൂമി ഇടപാടുകളില്‍ കീഴ്‌ക്കോടതികള്‍ നല്കിയ വിധിക്കെതിരേയാണ് കര്‍ദ്ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും പരാതി തള്ളിയതിനാല്‍ ഇനി അദ്ദേഹത്തിന്റ തുടര്‍ നടപടിയും അറിയേണ്ടതുണ്ട്. തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കുകയും ചെയ്തത്. ഇതിനെതിരെ ആലഞ്ചേരി എറണാകുളം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ അനുവദിക്കപ്പെട്ടില്ല. 

ഭൂമി ഇടപാടുകളിലും കര്‍ദ്ദിനാളിന്റേയും മറ്റുള്ളവരുടേയും ക്രയവിക്രയങ്ങളില്‍ പഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നാണ് കോടതി വിലയിരുത്തുന്നത്. സമന്‍സ് റദ്ദാക്കണമെന്നും വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. ആറു പരാതികളാണ് നല്‍കിയിരുന്നത് . എല്ലാം തള്ളിക്കളഞ്ഞ കോടതി കര്‍ദ്ദിനാള്‍ വിചാരണ നേരിടണമെന്നു നിര്‍ദ്ദേശിച്ചു. 

Post a Comment

0 Comments