banner

ചിയാന്‍ വിക്രവും മകന്‍ ധ്രുവും ആദ്യമായി സിനിമയിൽ ഒന്നിക്കുന്നു; അണിയറയിൽ 'മഹാന്‍'

അച്ഛനു പിറകെ മകനും സിനിമയില്‍ എത്തുന്നത് പതിവാണ്. ഇപ്പോഴിതാ തമിഴകത്തിന്റെ പ്രിയതാരം ചിയാന്‍ വിക്രവും മകന്‍ ധ്രുവും ഒന്നിക്കുന്നു. വേഷപ്പകര്‍ച്ച കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ച താരമാണ് ചിയാന്‍ വിക്രം. തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടൻ . ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ വിക്രം അവതരിപ്പിക്കുന്നു.

താരത്തിനു മാത്രമല്ല മകന്‍ ധ്രുവ് വിക്രത്തിനുമുണ്ട് ഏറെ ആരാധകര്‍. പുതിയ ചിത്രത്തില്‍ ഇരുവരും ഒരുമിച്ചെത്തുകയാണ്. സിനിമയുടെ പ്രഖ്യാപനം നേരത്തെ നടത്തിയെങ്കിലും പേര് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

മഹാന്‍ എന്നാണ് ചിത്രത്തിന്റെ പേര്.കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

إرسال تعليق

0 تعليقات