banner

പരാതിയിൽ കഴമ്പുണ്ട്; ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ

ഇടുക്കി : ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് സസ്‌പെൻഷൻ. ബാങ്ക് സെക്രട്ടറി എം. എസ്. ബാബുവിനെതിരെയാണ് നടപടി. സി. പി. എം. ഭരണസമിതിയുടെ നിയന്ത്രണത്തിലാണ് ബാങ്കിന്റെ പ്രവർത്തനം.

മതിയായ രേഖകൾ ഇല്ലാതെ വായ്പകൾ നൽകിയെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഹകരണ രജിസ്ട്രാർക്ക് ബാങ്കിനെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്.

ഭൂപ്രശ്‌നങ്ങൾ രൂക്ഷമായ ചിന്നക്കനാൽ പഞ്ചായത്തിൽ എല്ലാ രേഖകളും വാങ്ങിയ ശേഷം വായ്പ അനുവദിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അതുകൊണ്ട് നേരിട്ട് പരിശോധിച്ച ശേഷം വായ്പ അനുവദിക്കാറുണ്ടെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.

ഇതിൽ വ്യക്ത കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി എടുത്തത്. എൽ. ഡി. എഫ്. ഘടക കക്ഷിയായ സി. പി. ഐ. തന്നെ ഭരണ സമിതിക്കെതിരെ രംഗത്തുവന്നിരുന്നു.

Post a Comment

0 Comments