banner

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്ലാസ്സിക്ക് പോരാട്ടങ്ങള്‍, ഇന്ന്

ലണ്ടന്‍ : ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ക്കായി വമ്പന്‍മാര്‍ കളത്തിലിറങ്ങും. ചാംപ്യന്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. 

ഇത്തിഹാദിലാണ് മല്‍സരം. ആദ്യമല്‍സരത്തില്‍ തോറ്റ സിറ്റി രണ്ടാം മല്‍സരത്തില്‍ ജയിച്ചിരുന്നു. എന്നാല്‍ ആദ്യ രണ്ട് മല്‍സരങ്ങളും തോറ്റാണ് ആഴ്‌സണലിന്റെ വരവ്. 

മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ ചെല്‍സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 10 മണിക്ക് ആന്‍ഫീല്‍ഡിലാണ് മല്‍സരം. ആദ്യത്തെ രണ്ട് മല്‍സരങ്ങളിലും ജയിച്ചാണ് ലിവര്‍പൂളിന്റെയും ചെല്‍സിയുടെയും വരവ്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.

إرسال تعليق

0 تعليقات