പ്രാക്കുളം : വൈദ്യുതി അപകടത്തിൽ മരിച്ച സന്തോഷ് റംല ദമ്പതികളുടെ മക്കൾക്ക് സഹായവുമായി സഹപാഠികൾ. എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ സന്തോഷിൻ്റെ സഹപാഠികളുടെ 87 - 88 ബാച്ച് വാട്സാപ്പ് കൂട്ടായ്മയാണ് മക്കൾക്ക് ധനസഹായം നൽകിയത്.
സന്തോഷ് റംല ദമ്പതികളുടെ മക്കളായ ഫാത്തിമ, ഫാത്തിഷ, അനില എന്നിവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയ ശേഷം ആയതിൻ്റെ രേഖകൾ, ഇവരുടെ വീട്ടിലെത്തി 87 - 88 ബാച്ച് വാട്സാപ്പ് കൂട്ടായ്മയുടെ പ്രതിനിധികളായ ജോസ്, സജീവ് ജമാലുദ്ദീൻ (അഷ്ടമുടി ലൈവ്) എന്നിവർ ചേർന്ന് കൈമാറി.
0 Comments