banner

താലിബാൻ ഉപമേധാവിയുമായി കൂടിക്കാഴ്‌ച്ച നടത്തി ചൈനീസ് സ്ഥാനപതി, ഭീകരത


ബെയ്ജിംഗ് : താലിബാനുമായി സൗഹൃദം സ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ചൈന. നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സ്ഥാനപതി താലിബാൻ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാൻ ജനതയിൽ താലിബാൻ അപരിഷ്‌കൃത നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച.

ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ താലിബാനും ചൈനയുമായി ഫലപ്രദമായ ചർച്ച നടന്നതായി വിദേശകാര്യവക്താവ് വാംഗ് വെബിൻ പറഞ്ഞു. സ്വാഭാവികമായും ചൈനയുടെ പ്രധാനപ്പെട്ട വേദികളിലൊന്നാണ് അഫ്ഗാൻ. അതുകൊണ്ടു തന്നെ പല സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്തുവെന്നും വെബിൻ പറഞ്ഞു. അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല.

അഫ്ഗാന്റെ സ്വാതന്ത്ര്യം, ഐക്യം, അഖണ്ഡത എന്നിവയെ ചൈന മാനിക്കുന്നു. അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങൾ ചൈനയുടെ ഇടപെടൽ ഉണ്ടാകില്ല. അഫ്ഗാൻ ജനതയുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്. എന്നും അയൽ രാജ്യങ്ങളുമായി സൗഹൃദവും സഹകരണവും കാത്തുസൂക്ഷിക്കുന്നവരാണ് ചൈന. അഫ്ഗാനുമായും ഇത് ആഗ്രഹിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

താലിബാനുമായി ആരംഭം മുതൽ തന്നെ സഹകരണ മനോഭാവമാണ് ചൈന സ്വീകരിച്ചിരുന്നത്. അഫ്ഗാനിലെ താലിബാൻ അധിനിവേശം അംഗീകരിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ സൂചന ചൈന നൽകിയത്. താലിബാൻ ഭരണം അംഗീകരിച്ചതിന് പിന്നാലെ മറ്റ് രാജ്യങ്ങൾ അവരുടെ എംബസികൾ അടച്ചു പൂട്ടിയിരുന്നു. എന്നാൽ ചൈന ഈ നയം സ്വീകരിച്ചിരുന്നില്ല.

Post a Comment

0 Comments