banner

രാജ്യ സ്‌നേഹം ലക്ഷ്യം; പാഠ്യപദ്ധതിയിൽ ഷീ ജിൻപിംഗിന്റെ ആശയങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ചൈന.

ബെയ്ജിംഗ് : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ചൈനീസ് സർക്കാർ. പുതുതലമുറയിൽ രാജ്യ സ്‌നേഹം വളർത്തിയെടുക്കുക ലക്ഷ്യമിട്ടാണ് നടപടി. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂൾ തലം മുതൽ ബിരുദാനന്തര ബിരുതല തലം വരെ ആശയങ്ങൾ പാഠ്യപദ്ധതിയായി ഉൾപ്പെടുത്താനാണ് തീരുമാനം. സോഷ്യലിസത്തെക്കുറിച്ചുള്ള ഷീ ജിൻപിംഗിന്റെ കാഴ്ചപ്പാടുകളാകും പാഠങ്ങളായി വിദ്യാർത്ഥികളെ പഠിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നാഷണൽ ടെക്സ്റ്റ്ബുക്ക് കമ്മിറ്റി പുറപ്പെടുവിച്ചു.

ഭാവി തലമുറയിൽ രാജ്യത്തോടും, കമ്യൂണിസ്റ്റ് പാർട്ടിയോടും, സോഷ്യലിസമെന്ന ആശയത്തോടുമുള്ള സ്‌നേഹം വളർത്തുന്ന തരത്തിലുള്ള പാഠ ഭാഗങ്ങളാകും പ്രൈമറി വിദ്യാർത്ഥികളുടെ പുസ്തകത്തിൽ ഉൾപ്പെടുത്തുകയെന്ന് നാഷണൽ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അറിയിച്ചു. മിഡിൽ സ്‌കൂളിൽ വിദ്യാർത്ഥികളിൽ ശരിയായ രാഷ്‌ട്രീയ ബോധം വളർത്തുകയും, അഭിപ്രായ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്ന പാഠങ്ങളാകും പഠിപ്പിക്കുക. സൈദ്ധാന്തിക മൂല്യങ്ങൾ വളർത്തുന്നതിന് സഹായകരമാകുന്ന പാഠങ്ങളാകും കോളേജ് വിദ്യാർത്ഥികളുടെ പാഠഭാഗങ്ങളായി ഉൾപ്പെടുത്തുകയെന്നും കമ്മിറ്റി വ്യക്തമാക്കി.

അതേസമയം വരും വർഷങ്ങളിലും പ്രസിഡന്റായി അധികാരത്തിൽ തുടരുന്നതിനു വേണ്ടിയാണ് വേണ്ടിയാണ് ഷീ ജിൻപിംഗിന്റെ നീക്കമെന്നാണ് വിലയിരുത്തൽ.

Post a Comment

0 Comments