banner

പഞ്ചായത്തിലെ താല്ക്കാലിക ജീവനക്കാരിയെ, സെക്രട്ടറി പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം : ഗ്രാമപഞ്ചായത്ത് ഓഫീസിലെ താല്ക്കാലിക ജീവനക്കാരിയെ പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിച്ചതായി ആരോപണം. പോത്തൻകോട് ഗ്രാമപഞ്ചായത്തിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി സുനിൽ .വി. അബ്ബാസിനെതിരെ ഐ.പി.സി 354,506 എന്നീ വകുപ്പുകൾ പ്രകാരം പോത്തൻകോട് പോലീസ് കേസെടുത്തു. 

പഞ്ചായത്ത് ഓഫിസിൽവെച്ചും യാത്രകൾക്കിടയിലും തന്നെ പലതവണ ശാരീരികമായി ഉപദ്രവിച്ചു എന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും  യുവതി പോത്തൻകോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്​.

എന്നാൽ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും, താത്കാലിക ജോലി നഷ്ടപ്പെടാതിരിക്കാൻ കുപ്രചാരണങ്ങൾ നടത്തുകയാണെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.


Post a Comment

0 Comments