banner

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആറ് തദ്ദേശ സ്ഥാപന വാർഡുകളിൽ അധിക ലോക്ക്ഡൗൺ നിയന്ത്രണം

തിരുവനന്തപുരം : കൊറോണയുടെ പ്രതിദിന ടിപിആർ 19 ശതമാനവും പ്രതിവാര രോഗബാധിത ജനസംഖ്യാനുപാതം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

രോഗബാധിത ജനസംഖ്യാനുപാതം എട്ടിന് മുകളിലെത്തിയ ആറ് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകളുമാണ് ലോക്ക്ഡൗണിലായത്. നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിലാകുമെന്ന് അധികൃതർ അറിയിച്ചു.

അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി. ഇവ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാവുന്നതാണ്. അതേസമയം പ്രതിവാര രോഗബാധിത ജനസംഖ്യാനുപാതം എട്ട് ശതമാനത്തിൽ താഴെയായ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28-ാം വാർഡിൽ കർശന നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്.

ഇന്ന് 31,445 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 1,70,292 ആയി. വൈറസ് ബാധിതർ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇനിയും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സാധ്യത.

Post a Comment

0 Comments