banner

നാട്ടുകാർ സഞ്ചരിച്ചിരുന്ന റോഡിൽ 8 ലക്ഷം രൂപാ മുടക്കി നീന്തൽ കുളമൊരുക്കി കോർപ്പറേഷൻ; അധികാരികളുടെ കനിവും കാത്ത് കുരീപ്പുഴ ചിറ്റിലേഴ്ത്ത് - മേലേ മങ്ങാട് ഇന്റർലോക്ക് റോഡ്.

കൊല്ലം / അഞ്ചാലുംമൂട് / കുരീപ്പുഴ: റോഡ് നിർമ്മിക്കുകയാണെങ്കിൽ ഇങ്ങനെ നിർമ്മിയ്ക്കണം. നിർമ്മാണം ഏറ്റെടുത്ത കോൺട്രാക്ടർക്കും ഇങ്ങനെയൊരു ആശയത്തിൽ 8 ലക്ഷം രൂപാ മുടക്കി സാധാരണക്കാർക്ക് ഒരേ സമയം വിശാലമായ ഒരു കുളിയും പാസാക്കി യാത്ര ചെയ്യുവാനും, ഭാഗ്യമുണ്ടെങ്കിൽ അങ്ങ് മുകളിലോട്ട് എടുക്കുവാനുമുതകുന്ന തരത്തിൽ ഒരു റോഡ് നിർമ്മിക്കുവാൻ തുനിഞ്ഞിറങ്ങിയ ഡിവിഷണൽ കൗൺസിലർക്കും കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. ഒരു വർഷം ആയില്ല പണിതിട്ടിട്ടു. പേപ്പറിലെ എട്ടു ലക്ഷത്തിൽ ഒരു ലക്ഷം എങ്കിലും ഈ റോഡിനായി ചിലവഴിച്ചിരുന്നെങ്കിൽ?. പണ്ട് നടന്നെങ്കിലും പോകാമായിരുന്നു. 

ഈ നിർമ്മാണത്തിന്റെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിട്ട് അതു പരിഹരിയ്ക്കുവാൻ തുനിയാതെ കരാറുകാരൻ വക നാട്ടുകാർക്ക് തല്ലും ഭീഷണിയും. വെള്ളത്തിൽ വരച്ച വര പോലെ കോർപ്പറേഷന്റെ എട്ട് ലക്ഷം സ്വാഹാ. അശാസ്ത്രീയമായി റോഡിൽ ടൈൽ പാകിയത് മൂലം വെള്ളം കെട്ടുന്നു. ഇതു മൂലം വെള്ളം റോഡിനിരുവശവും ഉള്ള വീടുകളിലേയ്ക്ക് ഇരച്ചുകയറുന്നു. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് പോസ്റ്റുമൂട് ഭാഗത്ത് സ്ലോപ്പ് ചെയ്തു വയലിലേക്കു പോകുന്ന ഓടയിലേക്കു വെള്ളം ശരി ആയി എത്തുന്ന രീതിയിൽ ചരിവ് ചെയ്തു റോഡ് നിർമ്മിച്ചാൽ മാത്രമേ ഈ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ കഴിയൂ എന്ന് നാട്ടുകാർ അഷ്ടമുടി ലൈവിനോടായി പറഞ്ഞു.

reporter.ashtamudylive@gmail.com

Post a Comment

0 Comments