banner

ആലപ്പുഴയിൽ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാർട്ടി പരിപാടി ബഹിഷ്കരിച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും

ആലപ്പുഴ : വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പരിപാടി ബഹിഷ്കരിച്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും. പിപി ചിത്തരഞ്ജൻ എംഎൽഎയെ ഒഴിവാക്കിയ സിപിഎം പരിപാടിയാണ് 10 ലോക്കൽ കമ്മിറ്റി അംഗങ്ങളും 10 ബ്രാഞ്ച് സെക്രട്ടറിമാരും ബഹിഷ്കരിക്കുന്നത്. പരിപാടി തീരുമാനിച്ചത് ഏകപക്ഷീയമായെന്ന് ആരോപണം.

ആലപ്പുഴ കൊമ്മാടിയിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി സജി ചെറിയാനാണ്. സ്ഥലം എംഎൽഎയെ ഒഴിവാക്കിയാണ് പരിപാടിയുടെ നോട്ടീസ് തയാറാക്കിയത് ഇതിനെ തുടർന്നാണ് പരിപാടി ബഹിഷ്കരിക്കാൻ നേതാക്കൾ തീരുമാനിച്ചത്. ആലപ്പുഴ കൊമ്മാടി ലോക്കൽ കമ്മിറ്റി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ നിന്നാണ് ചിത്തരഞ്ജനെ ഒഴിവാക്കിയത്.

നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ മറ്റെല്ലാ ലോക്കൽ കമ്മിറ്റി പരിധിയിലും പിപി ചിത്തരഞ്ജന് നല്ല ലീഡ് ലഭിച്ചപ്പോൾ കൊമ്മാടിയിൽ ലീഡ് കുത്തനെ കുറഞ്ഞത് വിവാദമായിരുന്നു.

Post a Comment

0 Comments