ആലപ്പുഴ കൊമ്മാടിയിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി സജി ചെറിയാനാണ്. സ്ഥലം എംഎൽഎയെ ഒഴിവാക്കിയാണ് പരിപാടിയുടെ നോട്ടീസ് തയാറാക്കിയത് ഇതിനെ തുടർന്നാണ് പരിപാടി ബഹിഷ്കരിക്കാൻ നേതാക്കൾ തീരുമാനിച്ചത്. ആലപ്പുഴ കൊമ്മാടി ലോക്കൽ കമ്മിറ്റി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ നിന്നാണ് ചിത്തരഞ്ജനെ ഒഴിവാക്കിയത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ മറ്റെല്ലാ ലോക്കൽ കമ്മിറ്റി പരിധിയിലും പിപി ചിത്തരഞ്ജന് നല്ല ലീഡ് ലഭിച്ചപ്പോൾ കൊമ്മാടിയിൽ ലീഡ് കുത്തനെ കുറഞ്ഞത് വിവാദമായിരുന്നു.
0 تعليقات