banner

രണ്ടാം ലോക്ഡൗണിൽ പിഴയായി പിരിച്ചത് കോടികൾ

തിരുവനന്തപുരം : രണ്ടാം ലോക്ഡൗണിൽ പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോർട്ട്. കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ കണക്കുകൾ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗൺ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക് ലഭ്യമായത്.

17.75 ലക്ഷം പേർക്കെതിരെയാണ് ഈ കാലയളവിൽ പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു.

ആൾക്കൂട്ടങ്ങൾ, ലോക്ക്ഡൗൺ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീൻ ലംഘനം തുടങ്ങി വിവിധ കാരണങ്ങൾക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments