പിടിയിലായ വിഷ്ണു രാജ് നിരവധി ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവയില്‍ ക്യാമറമാനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹ്രസ്വചിത്രങ്ങളില്‍ ചിലത് ലഹരി ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുന്നവയാണ്. എറണാകുളത്തെ വീട്ടില്‍ നിന്നും പുതിയ ഹ്രസ്വചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടിയിലെ കഥാകൃത്തിനെ കാണാന്‍ വീട്ടിലേക്ക് പോകുന്ന വഴിയാണ് ലഹരിമൂത്ത് പ്രതി പൊതുനിരത്തില്‍ ഡാന്‍സ് കളിച്ചത്. പ്രതി ഉപയോഗിച്ച ആഡംബര വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്ക് ലഹരി ലഭിക്കാനിടയായ കാര്യത്തെ കുറിച്ചും മറ്റും വിശദമായ അന്വേഷണം നടത്തിവരുന്നതായും കൊരട്ടി സി.ഐ. ബി.കെ. അരുണ്‍ പറഞ്ഞു.
ദേശീയപാതയിൽ മയക്കുമരുന്ന് ലഹരിയിൽ നൃത്തം: യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്, പിടിയിലായത് മയക്കു മരുന്നുകൾക്കെതിരെ ഹ്രസ്വചിത്രം നിർമ്മിച്ച വ്യക്തി.
ചാലക്കുടി : അതീവ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദേശീയപാതയില്‍ നൃത്തം ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജന്‍ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മയക്കുമരുന്ന് ലഹരിയില്‍ ചിറങ്ങര ദേശീയപാത ജംഗ്ഷനില്‍ റോഡില്‍ ഡാന്‍സുകളിക്കുന്നതു കണ്ട യുവാവിനെ പൊലീസ് കയ്യോടെ പിടി കൂടുകയായിരുന്നു. പൊലിസ് നടത്തിയ പരിശോധനയിലാണ് “മെത്തലിന്‍ ഡയോക്സി ആഫിറ്റാമിന്‍ എന്ന മയക്കുമരുന്ന് പ്രതിയില്‍ നിന്നും കണ്ടെത്തിയത്. ഇതിന് 25,000 രൂപയോളം വില വരും.
0 Comments