Latest Posts

സാമ്പത്തിക പ്രതിസന്ധി: ഗ്രാഫിക്സ് ഡിസൈനർ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

മാവേലിക്കര : ഗ്രാഫിക്സ് ഡിസൈനർ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ. കണ്ടിയൂർ ഗൗരി ശങ്കരത്തിൽ വിനയ കുമാർ (43) ആണ് മരിച്ചത്. വീട്ടിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാങ്കിൽ നിന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട് ജപ്തി നടപടികൾ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു. കോറോണയെ തുടർന്ന് ഒന്നര വർഷത്തോളമായി ജോലി ഇല്ലാതിരുന്നതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി പറയുന്നു. മാവേലിക്കര കോടിക്കൽ ഗാർഡൻസിന് എതിർ വശം ശ്രീഗായത്രി എന്ന ഗ്രാഫിക്സ് ഡിസൈൻ സ്ഥാപനം നടത്തി വരികയായിരുന്നു.

0 Comments

Headline