Latest Posts

കൊല്ലത്ത് വീട്ടിൽകയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ

കൊട്ടിയം : വീട്ടിൽ കയറി ഗൃഹനാഥന്റെ കാൽ തല്ലി ഒടിച്ചയാൾ അറസ്റ്റിലായി. വസ്തുതർക്കം നിലവിലിരുന്ന ഭൂമിയിൽ നിന്നും അടർന്ന് വീണ തേങ്ങ എടുത്ത വിരോധ ത്തിൽ തൃക്കോവിൽവട്ടം മുഖത്തല സ്വദേശി സജിയുടെ കാലാണ് ഇരുമ്പ് കമ്പിക്കുളള അടിയേറ്റ് ഒടിഞ്ഞത്. 

ഗൃഹനാഥനെ കഴിഞ്ഞ 09.03.21 ൽ മൺവെട്ടി കൈയ്ക്കും കമ്പിവടിക്കും ആക്രമിച്ച് മുഖത്തല സ്വദേശിയായ ചിറയിൽ വീട്ടിൽ ബാബുരാജൻ (38) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബാബുരാജൻ മുഖത്തല ചേരിക്കോണത്ത് എത്തിയതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പോലീസ് പിടിയിലായത്. ഇയാളെ റിമാന്റ് ചെയ്തു. കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൺ, എസ്സ്.ഐമാരായ സുജിത്ത് ജി നായർ, എ.എസ്സ്.ഐ ബിജു, കെ, സി.പി.ഓമാരായ സാം ജി ജോൺ, അസീം, അരുൺ ആർ പിളള, മുഹമ്മദ് അലി എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.

0 Comments

Headline