banner

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതി, കള്ളത്തോക്ക് കേസിൽ പൊലീസിൻ്റെ പിടിയിൽ

മു​ണ്ട​ക്ക​യം : കൊലപാതക കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതി രേഖകളില്ലാത്ത വ്യാജതോക്ക് വീട്ടിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിൽ. സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ ജീവപര്യന്തം കോടതി ശിക്ഷിച്ചത്, ഈ കേസിലാണ് പ്രതി പരോളിലിറങ്ങി മുങ്ങി നടന്നത്. 

കൊ​മ്പു​കു​ത്തി സ്വദേശി സു​രേ​ഷ് (46)നെ​യാ​ണ് സി.​ഐ.​ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ണ്ട​ക്ക​യം സ്റ്റേഷൻ പോ​ലീ​സ് സം​ഘം മൂ​ന്നാ​റി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

പൊലീ​സിന് ലഭിച്ച ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൻ്റെ റി​പ്പോ​ർ​ട്ടി​ൻ പ്രകാരം കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നാ​ണ് വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് സു​രേ​ഷി​ൻ്റ വീ​ട്ടി​ൽ നടത്തിയ പരിശോധനയിൽ ഇവിടെ ​നി​ന്നും നി​റ തോ​ക്ക് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇതിനിടെ സു​രേ​ഷ് വ​ന​ത്തി​ലൂ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ​ പോ​യ ഇയാൾക്കായി പൊലീസ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള​ളി ഡി​വൈ​എ​സ്പി സ​ജി​മോ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു മൂ​ന്നാ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്നും പ​രോ​ളി​ലി​റ​ങ്ങി​യ മ​റ്റു​പ്ര​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി സു​രേ​ഷ് മൂ​ന്നാ​ർ ഭാ​ഗ​ത്ത് താ​മ​സി​ച്ചു​വ​ന്ന​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്ഐ. ടി.​ഡി. മ​നോ​ജ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ജോ​ബി, ജോ​ഷി, റോ​ബി​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Post a Comment

0 Comments