കൊല്ലം : ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ പരിധിയിൽ അരിനല്ലൂർ റേഷൻകടമുക്കിന് സമീപം കുറ്റിയിൽ വീട്ടിൽ നെപ്പോളിയൻ മകൻ ജാക്സൺ നെപ്പോളിയനെ കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അരിനല്ലൂർ റാണി ഭവനിൽ വിൻസന്റിന്റെ മക്കളായ റോബിൻ, റോയി എന്നിവരാണ് അറസ്റ്റിലായത്. മുൻപ് പ്രതികളുടെ വീട്ടിൽ നിന്നും ബൈക്കിലെ പെട്രോൾ ഊറ്റിയതിലുള്ള വിരോധത്താലാണ് പ്രതികൾ ജാക്സനെ മാരകമായി ദേഹോപദ്രവം ഏൽപ്പിച്ചത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽപോലീസ് ഇൻസ്പെക്ടർ ദിനേശ്കുമാർ, എസ് ഐ സുജാതൻപിള്ള, എഎസ്ഐമാരായ ക്രസ്റ്റി, വിജയൻ സിപിഒ അഫ്സൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്.
0 تعليقات