banner

പൊതുമുതൽ നശിപ്പിക്കലും, സ്ത്രീകളെ ശല്യം ചെയ്യലും: കൊല്ലത്ത് ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

ഇരവിപുരം : ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ലാറ്റിലെ കമ്യൂണിറ്റി ഹാളിന്റെ ഗ്ലാസ്സ് അടിച്ചു തകർക്കുകയും, പരിസരവാസിയായ സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.ഇരവിപുരം വടക്കുംഭാഗം ഇടക്കുന്നം ക്ഷേത്രത്തിന് സമീപം പവിത്രം നഗർ നിലമേൽ തൊടി വീട്ടിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്.ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് പ്രത്യേകപട്രോളിംഗ് നടത്തെവെയാണ് ഇയാൾ പിടിയിലായത്.പൊതുമുതൽ നശിപ്പിക്കലും, സ്ത്രീകൾക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് ഇയാൾക്കെതിരെ കേ സ്സേടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

إرسال تعليق

0 تعليقات