banner

മുകേഷിനെ എഷ്യാനെറ്റ് കൈവിട്ടോ?; അഭ്യൂഹങ്ങൾക്കിടയിൽ തളരാതെ നടൻ, മഴവില്ലുമായി സഹകരിച്ച് മുന്നോട്ട്.

മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം തകർന്നതോടെ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ അവതാരക സ്ഥാനത്തുനിന്നും നടൻ മുകേഷിനെ ഒഴിവാക്കി എന്ന തരത്തിലുള്ള വാർത്തകൾ പ്രചാരത്തിലുള്ള ഓൺലൈൻ മാധ്യമങ്ങൾ വലിയ  പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. നർത്തകിയായ മേതിൽ ദേവികയുമായി നടന്നത് മുകേഷിൻറെ രണ്ടാം വിവാഹമായിരുന്നു ഈ ബന്ധം തകർന്നതോടെ മുകേഷ് മൂന്നാമത് വിവാഹം കഴിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടു. ഒരു കലാകാരൻ എന്ന നിലയ്ക്കും സമകാലിക പ്രശസ്തിയുള്ള ഒരു വ്യക്തിയെന്ന നിലയ്ക്കും ഇത്തരത്തിലുള്ള പ്രചരണങ്ങൾ  മുകേഷിൻറെ ക്രെഡിബിലിറ്റിയെ ബാധിച്ചതായി ഒരു സംഘം വലിയ പ്രചാരം കൊടുത്തു സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്തു. ഇതോടെ തങ്ങളുടെ പുതിയ പരിപാടിയുടെ അവതാരകനായി എത്തിയ മുകേഷിനെ ഒഴിവാക്കിയതായി പ്രഖ്യാപിച്ചുവെന്നും ഇവർ വാർത്തകൾ വൻതോതിൽ പ്രചരിപ്പിച്ചു.

എന്നാൽ എഷ്യാനെറ്റിൻ്റെ പരിപാടിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാൻ കാരണം മഴവിൽ മനോരമയുമായി സഹകരിക്കാൻ മുകേഷ് തീരുമാനിച്ചതാണെന്നാണ്  ചാനലിലെ അണിയറ പ്രവർത്തകർ നൽകിയ വിശദീകരണം. ഏതായാലും മുകേഷിനെ പടുത്തുയർത്തിയ ഏഷ്യാനെറ്റ് അദ്ദേഹത്തെ കൈവിട്ടപ്പോൾ മഴവിൽ മനോരമ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വലിയ മുതൽ മുടക്കിൽ ആരംഭിച്ച മഴവിൽ മനോരമയിലെ കോമഡി പരിപാടിയായ ''ഒരു ചിരി. ഇരു ചിരി, ബംബർ ചിരി" എന്ന പരിപാടിയിലേക്ക് മുഖ്യാതിഥിയായി മുകേഷിനെ തീരുമാനിച്ചിരിക്കുന്നത്.  മാത്രമല്ല ഏറ്റവും ഉയർന്ന തുക പ്രതിഫലമായി വാങ്ങിയാണ് കോമഡി റിയാലിറ്റി ഷോയിലേക്ക് എത്തുന്നതെന്നും അഭ്യൂഹങ്ങളുണ്ട്. ഇത വലിയ അവമതിപ്പുണ്ടാക്കുന്ന പ്രചാരണങ്ങൾ ഉണ്ടായിട്ടും മുകേഷിൻ്റെ ജനപ്രീതിക്ക് കുടുംബ പ്രേഷകർക്കിടയിൽ യാതൊരു വിധ ഇടിവുമുണ്ടായിട്ടില്ലെന്നും ഈ വാർത്ത സ്ഥിരീകരിക്കുന്നു.

അങ്ങനെ ഇരിക്കെയാണ് മഴവിൽ മനോരമ തങ്ങളുടെ കോമഡി റിയാലിറ്റി ഷോയായ ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടിലേക്ക് മുഖ്യ അതിഥിയായി മുകേഷിനെ ക്ഷെണിക്കുന്നത്. ഷോയുടെ ടിആർപിയിൽ അൽപം കോട്ടം സംഭവിച്ചതോടെയാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ ഓണം സ്പെഷ്യൽ എപിസോഡുകൾക്കായി മുകേഷിനെ എത്തിക്കുന്നതെന്ന് കരുതാം.

Post a Comment

0 Comments