banner

മദ്യപിക്കാനായി കരുതിയ കരിക്ക് മോഷ്ടിച്ചതിന് ഇരട്ടക്കൊല; കേസിൽ പ്രതിക്ക് ജീവപര്യന്തം


കൊല്ലം : പേരയം ഇരട്ട കൊലക്കേസിൽ അഞ്ച് വർഷത്തിന് ശേഷം വിധി. പ്രതിയായ കുമ്പളം പ്ലാവിള പടിഞ്ഞാറ്റതിൽ അനിൽ കുമാർ ലോറൻസിനാണ് കെട്ടാരക്കര എസ്.സി-എസ്ടി പ്രത്യേക കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചത്. 

2016 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. കുണ്ടറ, പേരയം വരമ്പ് ഭാഗത്ത് അടഞ്ഞു കിടന്നതായ ഇന്റർലോക്ക് നിർമ്മാണ കമ്പനിയിൽ വച്ച് മദ്യപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്, മദ്യപിക്കാനായി കരുതിയ കരിക്ക് മോഷ്ടിച്ചു എന്നാരോപിച്ച്  വാക്കേറ്റമുണ്ടാവുകയും പിന്നാലെ പ്രതി കൂടെയുണ്ടായിരുന്ന ഇരുവരെയും കുത്തുകയുമായിരുന്നു.  ഇരട്ട കൊലപാതക കേസിലെ പ്രതിയായ കുമ്പളം പ്ലാവിള പടിഞ്ഞാറ്റതിൽ അനിൽ കുമാർ ലോറൻസിനെയാണ് (അനി).

വരമ്പിൽ മുകൾ ഭാഗത്ത് ലാൽ നിവാസിൽ സുരേന്ദ്രൻ (65),ബന്ധു ഇടവഴിവിള വീട്ടിൽ സുകുമോൻ (47) എന്നിവരായിരുന്നു കൊല ചെയ്യപ്പെട്ടത്.
പിഴ തുക മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ വീതം നൽകണം അല്ലാത്തപക്ഷം ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.

കൊട്ടാരക്കര മുൻ ഡി. വൈ.എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പഴുത്തടച്ചുള്ള അന്വേഷണം കേസിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമായി.

Post a Comment

0 Comments