banner

ഇ-ബുൾജെറ്റ് യൂട്യൂബർമാർ പോലീസ് കസ്റ്റഡിയിൽ; ആർ.ടി.ഒ ഓഫീസിൽ സംഭവിച്ചത് നാടകീയ രംഗങ്ങൾ.


കണ്ണൂർ : ഇ-ബുൾജെറ്റ് ടീമിനെതിരെയുള്ള നടപടിയിൽ സോഷ്യൽ മീഡിയയിൽ ക്യാംപെയ്ൻ ശക്തമാകുന്നു, എന്നാൽ നടപടിയിൽ കഴമ്പുണ്ടെന്ന് കാട്ടി ചിലർ രംഗത്ത് വന്നു. പ്രമുഖ യൂട്യൂബ് ചാനലായ ഇ-ബുൾജെറ്റിൽ പ്രദർശിപ്പിക്കുന്ന വാഹനത്തിൻ്റെ വിഷയവുമായി ബന്ധപ്പെട്ടാണ് അണിയറ പ്രവർത്തകർ കണ്ണൂർ ആർ.ടി.ഓ ഓഫീസിൽ എത്തിയത് ഇവിടെ സംഭവിച്ച നാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്, കണ്ണൂർ ടൗൺ പൊലീസ് സംഘത്തിൻ്റേതാണ് നടപടി.

വാഹന പരിശോധനയ്ക്കിടെ ഇ-ബുൾജെറ്റ് യൂട്യൂബ് ചാനലിൽ ഉപയോഗിച്ച് വരുന്ന വാഹനത്തിൽ അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയെന്നാരോപിച്ച് പിഴ അടയ്ക്കാൻ അറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചതിനാൽ വാഹനം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് പിടിച്ചെടുത്തു. തുടർന്ന് ഇന്ന് രാവിലെ  ഇവർ കണ്ണൂർ RTO ഓഫീസിൽ എത്തുകയും പിഴയെപറ്റിയുള്ള വിവരങ്ങൾ ലൈവായി തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ സംഘടിപ്പിച്ച ലൈവിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം നിന്നു എന്ന് കാണിച്ചാണ് നിലവിൽ സംഭവസ്ഥലത്തുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്, ആർ.ടി.ഓ ഓഫീസിൽ നിന്ന്  ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ നിരവധി പ്രതികരണങ്ങളാണ് പലരും സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വെയ്ക്കുന്നത്.

എന്നാൽ തങ്ങളുടെ ജോലി പൂർണ്ണമായി തടസ്സപ്പെടുത്തിയതിനാലാണ് പൊലീസിൻ്റെ സഹായം തേടിയതെന്നാണ് ആർ.ടി.ഒ ഓഫീസിൻ്റെ വിശദീകരണം. നിലവിൽ രണ്ട് യൂട്യൂബർമാരും കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണുള്ളത്.

Post a Comment

0 Comments