banner

വയോധികൻ തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് യുവതിയെ മൺവെട്ടിക്കൈ കൊണ്ട് തലയ്ക്കടിച്ച ശേഷം, യുവതിയും മരിച്ചു

നെടുമങ്ങാട് : വയോധികൻ മണ്‍വെട്ടിക്കൈ ഉപയോഗിച്ച് തലക്കടിച്ച യുവതി മരിച്ചു. നെടുമങ്ങാട് കരകുളം മുല്ലശ്ശേരി തൂമ്പടിവാരത്തില്‍ ലീലയുടെ മകള്‍ സരിത (38) ആണ് മരിച്ചത്. സരിതയെ ആക്രമിച്ച ശേഷം വയോധികൻ കരകുളം നെല്ലിവിള പത്മവിലാസത്തില്‍ വിജയമോഹനന്‍ നായര്‍ (മണിയന്‍ -64) തീ കൊളുത്തി ജീവനൊടുക്കിയിരുന്നു. 

വ്യാഴാഴ്​ച വൈകീട്ട്​ ആറു മണിയോടെയായിരുന്നു സംഭവം.
തലക്കടിയേറ്റ സരിത ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജിൽ ചികിത്സയിലാ‍യിരുന്നു. മകളാണെന്ന് പറഞ്ഞ് സരിത വിജയമോഹന​ന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. വ്യാഴാഴ്ച വൈകിട്ടും വീടിന് മുന്നിലെത്തി സരിത ബഹളമുണ്ടാക്കി. ഇതേതുടർന്ന് മണ്‍വെട്ടിക്കൈ ഉപയോഗിച്ച് വിജയമോഹനൻ നായര്‍ സരിതയുടെ തലയ്ക്കടിക്കുകയായിരുന്നു.

Post a Comment

0 Comments